February 21, 2025

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ യുവ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ സിങ് ഗില്ലിനെ റാഞ്ചി ഈസ്റ്റ് ബംഗാള്‍.

ബ്ലാസ്‌റ്റേഴ്‌സില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്.

റെക്കോഡ് തുകയ്ക്ക് ഗില്‍ ഈസ്റ്റ് ബംഗാളില്‍.

ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഗോള്‍കീപ്പര്‍ എന്ന ഖ്യാതിയും ഗില്ലിന്.

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ യുവ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ സിങ് ഗില്ലിനെ റാഞ്ചി കൊല്‍ക്കത്തന്‍ വമ്പന്മാരായ ഈസ്റ്റ് ബംഗാള്‍. ഇരുപത്തിരണ്ടുകാരനായ താരത്തിനെ 1.2 കോടി രൂപയ്ക്കാണ് ഈസ്റ്റ് ബംഗാള്‍ പാളയത്തില്‍ എത്തിച്ചത്. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. എന്നാല്‍ രണ്ടു വര്‍ഷത്തേക്കു കൂടി കരാര്‍ ദീര്‍ഘിപ്പിക്കാനുള്ള ക്ലോസും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈസ്റ്റ് ബംഗാളുമായുള്ള കരാര്‍ യാഥാര്‍ഥ്യമായതോടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഗോള്‍കീപ്പര്‍ എന്ന ഖ്യാതിയും ഗില്ലിനെ തേടിയെത്തി. കരാര്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.