കെ എല്‍ രാഹുല്‍ ഒടുവില്‍ ടീം ഇന്ത്യയുടെ ഉപനായക സ്ഥാനത്ത് നിന്നും പുറത്ത്. ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കും മൂന്ന് ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നതിനിടയിലാണ് രാഹുലിന്റെ പദവിക്ക് മാറ്റം . കെ എല്‍ രാഹുലിന്റെ മോശം ഫോമിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചൂട് പിടിക്കുന്നതിനിടെയാണ് നിര്‍ണായക മാറ്റം.
.പുതിയ ഉപനായകനെ നിയമിക്കാന്‍ ബിസിസിഐ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉപനായക സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും രാഹുലിനെ ഇപ്പോഴും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ കളികളിലെല്ലാം മോശം പ്രകടനം കാഴ്ച്ചവച്ച രാഹുലിനെ ടീമില്‍ നിലനിര്‍ത്തുന്നത് സംബന്ധിച്ച് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിവുള്ള കളിക്കാരെ തഴഞ്ഞ് കൊണ്ട് മോശം ഫോമിലുള്ള രാഹുലിനെ ടീമില്‍ പിടിച്ചു നിര്‍ത്തുന്നതിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ ഒരുപാട് പേര്‍ രംഗത്ത് വന്നിരുന്നു.