February 24, 2025

തുര്‍ക്കിക്ക് 10 കോടി രൂപ സഹായം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍

‘തുർക്കിയുടെ കാര്യം മോദി നോക്കിക്കോളും, എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത പിണറായി  സര്‍ക്കാര്‍ അത് നോക്കണ്ട’

 

ഭൂകമ്പ ദുരിതാശ്വാസത്തിനായി തുര്‍ക്കിക്ക് 10 കോടി രൂപ സഹായം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്.മരിച്ച ആദിവാസി യുവാവിൻ്റെ കുടുംബത്തിനും, പ്രേരകിന്‍റെ  കുടുംബത്തിനും  സര്‍ക്കാര്‍ 50 ലക്ഷം വീതം നൽകണം പിന്നീട് തുർക്കിയെ സഹായിച്ചാൽ മതി.തുർക്കിയുടെ കാര്യം മോദി നോക്കിക്കോളും.എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത പിണറായി വിജയൻ സര്‍ക്കാര്‍ അത് നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അമ്പതിനായിരം കോടി നൽകാൻ ഉണ്ടെങ്കിൽ രേഖ മൂലം കത്ത് നൽകണം .അതിനു എംപി മാർ പോലും തയ്യാറാകുന്നില്ല .ഇല്ലാത്ത കാര്യം ധനമന്ത്രിയും , മുഖ്യമന്ത്രിയും പറയുന്നു.കൃത്യമായ മാനദണ്ഡ പ്രകാരമാണ് സംസ്ഥാന വിഹിതം കേന്ദ്രം നൽകുന്നത് , അതിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ നൽകുന്നു എന്ന പ്രചരണം വസ്തുത വിരുദ്ധമാണ് .ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താത്തത് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ GST കൗൺസിലിൽ എതിർത്തത് കൊണ്ടാണ് .
750 കോടി അധിക ഇന്ധന നികുതിയിലൂടെ കിട്ടും എന്ന് പറയുന്ന ബാലഗോപാൽ വിലകയറ്റം തടയാൻ രണ്ടായിരം കോടി വേറെ  നീക്കി വെയ്ക്കുന്നു .എന്തൊരു പൊള്ളത്തരം ആണിതെന്നും സുരേന്ദ്രന്‍ ചോദിച്ചു.