February 22, 2025

ആകാശ് തില്ലങ്കേരി ഉയർത്തിയ വെല്ലുവിളിക്ക് മറുപടിയുമായി പി ജയരാജൻ തില്ലങ്കേരിയിൽ .ആകാശിനെ പുറത്താക്കിയത് താൻ ജില്ലാ സെക്രട്ടറിയായിരിക്കെ, തില്ലങ്കേരിയുടെ മുഖം പാർട്ടി പ്രവർത്തകരാണെന്നും പി ജയരാജൻ

.

വലതുപക്ഷ ശക്തികൾ സർക്കാരിനെയും സിപിഎമ്മിനെയും അപകീർത്തിപ്പെടുത്താൻ നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് തില്ലങ്കേരിയിൽ ഇപ്പോൾ നടക്കുന്ന വിവാദമെന്നാണ് പി ജയരാജന്റെ പ്രതികരണം .ആകാശ് തില്ലങ്കേരി വിവാദത്തിൽ സിപിഎം വിളിച്ചുചേർത്ത പൊതുയോഗത്തിൽ കോൺഗ്രസിനെ വിമർശിച്ച് പി ജയരാജൻ. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പറ്റുമോയെന്ന് നോക്കി കോൺഗ്രസ് തില്ലങ്കേരിയിൽ ഇടപെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പി ജയരാജൻ തില്ലങ്കേരിയിലേക്ക് എന്ന് ഗോളാന്തര യാത്ര നടത്തിയത് പോലെ വാർത്ത വന്നു. തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖം ആകാശും കൂട്ടരുമാണെന്ന് പത്രങ്ങൾ പ്രചരിപ്പിക്കുന്നു. എന്നാൽ അങ്ങിനെയല്ല. തില്ലങ്കേരിയിലെ മുഖം തില്ലങ്കേരിയിലെ സിപിഎം നേതാക്കളുടെതാണ്. തില്ലങ്കേരിയിലെ പാർട്ടിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് നേരിടാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും പി ജയരാജൻ പറഞ്ഞു.

സിപിഎമ്മിനെ എങ്ങനെയെങ്കിലും തകർക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. തില്ലങ്കേരിയിൽ 525 പാർട്ടി മെമ്പർമാരുണ്ട്. അവരാണ് പാർട്ടി മുഖം. ഞാന്‍ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോഴാണ് ആകാശിനെ പുറത്താക്കിയത്. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും പുറത്താക്കിയിരുന്നു. എടയന്നൂർ കൊലപാതകത്തിൽ പാർട്ടിക്ക് മറച്ചുവയ്ക്കാൻ ഒന്നുമില്ല” – പി ജയരാജൻ പറഞ്ഞു.

എടയന്നൂരിൽ മരിച്ച ആളെ  മാത്രമാണ് കോൺഗ്രസുകാർ ഇപ്പോൾ ഓർക്കുന്നത്. ആർഎസ്എസ് കൊലപ്പെടുത്തിയ കോൺഗ്രസുകാരെ അവർ മറന്ന് പോകുന്നു. സംരക്ഷിക്കാതിരിക്കുമ്പോൾ പല വഴിക്ക് സഞ്ചരിക്കേണ്ടി വരുമെന്ന് പറഞ്ഞവരുമായി സന്ധിയില്ല. ” – പി ജയരാജന്‍ പറഞ്ഞു..

എല്ലാ കാലത്തും ക്വട്ടേഷനെ എതിർത്തവരാണ് സിപിഎമ്മെന്നും പി ജയരാജൻ പറഞ്ഞു. ക്വട്ടേഷനെതിരെ ജനങ്ങളെ അണിനിരത്തുക എന്നതാണ് സിപിഎം എല്ലാ കാലത്തും സ്വീകരിച്ച നിലപാടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പൊതുയോഗത്തില്‍

പറഞ്ഞു