February 24, 2025

സമരങ്ങളില്‍ നിന്ന് യു ടേണ്‍ അടിച്ചാണ് പിണറായിയുടെ ശീലം; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

 മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി ഗാന്ധിജി വിഭാവനം ചെയ്ത സത്യഗ്രഹ സമരത്തെയാണ് പരിഹസിക്കുന്നത്. സത്യ​ഗ്രഹ സമരത്തെ തള്ളിപ്പറയുന്നത് ​ഗാന്ധിജിയെ തള്ളിപ്പറയുന്നതിന് തുല്യമാണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.

മുമ്പ് ചെയ്ത സമരങ്ങളിൽ നിന്ന് യു ടേൺ അടിച്ചതാണ് പിണറായിയുടെ ശീലമെന്ന് വിമർശിച്ച പ്രതിപക്ഷ നേതാവ്, സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ജനങ്ങളുടെ മേൽ അധികനികുതിയായി അടിച്ചേൽപ്പിക്കുന്നതെന്നും കുറ്റപ്പെടുത്തി