February 24, 2025

സംസ്ഥാനത്ത് ഭരണമാകെ ഗവർണർ ഏറ്റെടുത്ത പ്രതീതിയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി

ഭരണമാകെ ഗവർണർ ഏറ്റെടുത്ത പ്രതീതിയാണെന്ന് മുസ്ലിം ലീഗ് നേതാവും നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവുമായ പികെ കുഞ്ഞാലിക്കുട്ടി. ഗവർണ്ണർ കേറി ഭരിക്കുകയാണ്. അത് അംഗീകരിച്ച് പോകാൻ പറ്റില്ല. സർവകലാശാല ഭരണത്തിൽ സർക്കാർ നടപടിയിൽ വിയോജിപ്പുണ്ട്. അത് പ്രതിപക്ഷം എന്ന നിലയിൽ നേരിട്ടോളാം. എന്നാൽ മുൻപെങ്ങും കാണാത്ത ഇടപെടലാണ് ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഗവർണറെ നീക്കം ചെയ്യണമെന്ന നിലപാടിൽ ലീഗിന് മാറ്റമില്ല. ഗവർണറുടെ വാർത്താ സമ്മേളനങ്ങൾ അസാധാരണമാണ്. സംസ്ഥാന സർക്കാരിന്റെ ഉപദേശമനുസരിച്ച് വേണം ഗവർണർ പ്രവർത്തിക്കാൻ. ചാൻസലർ നിയമനത്തിലും ഒന്ന് പോയി മറ്റൊന്ന് വരുന്ന സ്ഥിതി ഉണ്ടാകരുത്. അതിനാണ് പ്രതിപക്ഷം ഭേദഗതി നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ സർവകലാശാല ഭരണത്തിൽ പ്രതിപക്ഷത്തെ കേൾക്കുന്നേയില്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.