February 22, 2025

പി എന്‍ മഹേഷ് ശബരിമല മേല്‍ശാന്തി; മാളികപ്പുറം മേൽശാന്തി പി ജി മുരളി

നിലവില്‍ തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് പി എന്‍ മഹേഷ്

 

ഏനാനല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എന്‍ മഹേഷിനെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. നിലവില്‍ തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ സഹ മേല്‍ശാന്തിയാണ് മഹേഷ്. തൃശൂർ തൊഴിയൂർ പൂങ്ങാട്ട് മനയിലെ മുരളി പി ജിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു.

മഹേഷ് പിഎൻ. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രം മേൽശാന്തിയാണ്.

തൃശൂര്‍ വടക്കേക്കാ.ട് സ്വദേശിയാണ് മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട പി.ജി.മുരളി. പന്തളം കൊട്ടാരത്തിലെ വൈദേഹ് വർമ(ശബരിമല), നിരുപമ ജി.വർമ(മാളികപ്പുറം) എന്നീ കുട്ടികളാണ് നറുക്കെടുത്തത്. വൃശ്ചികം ഒന്നുമുതൽ അടുത്ത ഒരു വർഷത്തേക്കുള്ള മേൽശാന്തിയെയാണ് നറുക്കെടുത്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ അടക്കമുള്ളവർ സന്നിഹിതരായിരുന്നു.  തുലാമാസ പൂജയ്ക്കായി ക്ഷേത്രനട ഇന്നലെ തുറന്നു