ഹ്രസ്വകാല വായ്പയ്ക്കുള്ള പലിശനിരക്ക് വര്‍ധിപ്പിച്ച് ആർബിഐ. 25 ബേസിസ് പോയിന്റാണ് വര്‍ധന. 6.50 ശതമാനമാണ് ഇപ്പോള്‍ റിപ്പോ നിരക്ക്. ഇതോടെ ബാങ്കുകള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്കുള്ള പലിശയും കൂട്ടും.
ഇതോടെ പ്രതിമാസം തിരിച്ചടയ്ക്കേണ്ട തുക വര്‍ധിപ്പിക്കുകയോ വായ്പാ കാലാവധി നീട്ടുകയോ ചെയ്യാനാണ് സാധ്യത. പണലഭ്യത കുറച്ച് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആര്‍ബിെഎ തുടര്‍ച്ചയായി അഞ്ചാംതവണയാണ് റിപ്പോ നിരക്ക് ഉയര്‍ത്തിയത്. കഴിഞ്ഞ ഡിസംബറില്‍ 35 ബേസിസ് പോയിന്‍റ് വര്‍ധിപ്പിച്ചിരുന്നു. 215 ബേസിസ് പോയിന്‍റാണ് ഈ സാമ്പത്തികവര്‍ഷം ഉയര്‍ത്തിയത്.