February 23, 2025

ഗുജറാത്തിൽ നിന്നും ഒരു മധുരക്കാഴ്‌ച . പരീക്ഷ എഴുതാന്‍ വന്ന യുവതിയുടെ കുഞ്ഞിനെ മാറോട് ചേർത്ത് നിർത്തിയ വനിതാ പൊലീസിന് അഭിനന്ദനം

ഗുജറാത്തിലെ ഒഥവിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയുടെ മനസ് കവരുന്നു . ഗുജറാത്ത് ഹൈക്കോടതിയുടെ പ്യൂയോണ്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതാന്‍ വന്ന യുവതിയുടെ കുഞ്ഞിനെ വനിത പൊലീസ് കോണ്‍സ്റ്റബിള്‍ സ്നേഹത്തോടെ നെഞ്ചോട് ചേർത്ത ഫോട്ടോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് . ഒഥവില്‍ ഞായറാഴച നടന്ന പരീക്ഷയില്‍ പങ്കെടുക്കാനാണ് ഉദ്യോഗാര്‍ത്ഥി തന്റെ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി എത്തിയത്. എന്നാല്‍ പരീക്ഷ തുടങ്ങുന്ന സമയമായപ്പോള്‍ കുഞ്ഞ് കരഞ്ഞതോടെയാണ് വനിത കോണ്‍സ്റ്റബിള്‍ യുവതിക്ക് സഹായഹസ്തം നീട്ടിയത്.

അഹമ്മദാബാദ് പൊലീസിലെ കോണ്‍സ്റ്റബിള്‍ ദയാബെന്‍ ആണ് പരീക്ഷാ ഹാളിന് വെളിയില്‍ കുട്ടിയെ നോക്കാന്‍ നിന്നത്. യുവതിക്ക് പരീക്ഷ നന്നായി എഴുതാന്‍ പരീക്ഷ കഴിയും വരെ ദയാബെന്‍ കുഞ്ഞിനെ നന്നായി നോക്കി. പൊലീസ് കോണ്‍സ്റ്റബിളുമായി പെട്ടെന്ന് കൂട്ടായ ആണ്‍ കുഞ്ഞാകട്ടെ പരീക്ഷാ ഹാളിന് മുന്നില്‍ ബഹളമില്ലാതെ കൂടി.