February 24, 2025

എസ്എസ്എൽവി-ഡി 2 വിക്ഷേപണം വിജയം; 750 പെൺകുട്ടികൾ കൂടി നിർമിച്ച ആസാദി സാറ്റ് ഭ്രമണപഥത്തിൽ

ഐഎസ്ആർഒ രൂപകല്പനചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എസ്എസ്എൽവി-ഡി 2 വിക്ഷേപണം വിജയകരം.  ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ആണ് എസ്എസ്എൽവി-ഡി 2.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥിനികൾ നിർമിച്ച ആസാദി സാറ്റ്-2 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങളാണ് ഭൂമിയോട് അടുത്ത ഭ്രമണപഥത്തിൽ എത്തിച്ചത്.

രാവിലെ 9.18ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആർഒ നിർമിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്.-07, അമേരിക്കയിലെ അന്റാരിസ് നിർമിച്ച ജാനസ് വൺ, ചെന്നൈയിലെ സ്പെയ്‌സ് കിഡ്‌സിന്റെ ആസാദി സാറ്റ്-2 എന്നിവയെയാണ് എസ്എസ്എൽവി വഹിക്കുക