7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്
ജപ്പാനിൽ 21 തുടർഭൂചലനങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്. ജപ്പാന്റെ തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നു. വാഹനങ്ങൾ ഒലിച്ചുപോവുകയും റോഡുകളിൽ ഉൾപ്പെടെ വലിയ വിള്ളലുകളുണ്ടാവുകയും ചെയ്തു. തുടർന്ന് ഹൈവേകൾ അടക്കുകയും ഇഷിക്കാവയിലേക്കുള്ള അതിവേഗ റെയിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവക്കുകയും ചെയ്തു. സുനാമിയെ തുടര്‍ന്ന് തീരത്ത് നിന്നും ഒഴിഞ്ഞു പോകണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ജപ്പാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിന് പിന്നാലെയാണ് സൂനാമി.