സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലീം ലീഗ്
ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നത് യാഥാര്‍ത്ഥ്യം’; യുഡിഎഫിലെ അവിഭാജ്യഘടകമെന്ന് സാദിഖലി തങ്ങള്‍
. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നത് യാഥാര്‍ത്ഥ്യമാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് എം വി ഗോവിന്ദന്റെ മാത്രം അഭിപ്രായമല്ല. സമൂഹത്തിന്റെ മൊത്തം അഭിപ്രായമാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടേത് എല്‍ഡിഎഫിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുല്‍ വഹാബ് എംപിയുടെ രാജ്യസഭയിലെ പ്രസ്താവനയ്ക്ക് മറ്റ് മാനങ്ങള്‍ നല്‍കേണ്ട കാര്യമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പ്രസംഗത്തിനിടെ ആരെയും കാണാത്തതുകൊണ്ട് അദ്ദേഹം അത് പറഞ്ഞു എന്ന് മാത്രം. അത് പോസിറ്റീവായി എടുക്കണം. കോണ്‍ഗ്രസ് അംഗങ്ങള്‍ അവിടെയുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതോടെ ആ വിവാദം അവസാനിച്ചുവെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് ഏറെ ഗൗരവമുള്ള വിഷയമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. എല്ലാ മതേതര പാര്‍ട്ടികളും ഈ ബില്ലിനെ എതിര്‍ക്കേണ്ടതാണ്. ഏകീകൃത സിവില്‍ കോഡ് വളരെ ഗൗരവമുള്ള വിഷയമാണ്. അത് നടപ്പായാല്‍ രാജ്യത്ത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകും. കോണ്‍ഗ്രസ് തന്നെയാണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ട സംഘടന. എല്ലാവരും ഇക്കാര്യത്തില്‍ ശ്രദ്ധാലുക്കളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.