February 24, 2025

ബജറ്റിൽ പ്രഖ്യാപിച്ച നികുതി നിർദേശങ്ങളിൽ മാറ്റമില്ല. സമരം കിടന്ന് നികുതി കുറപ്പിച്ചുവെന്ന വരുത്താൻ പ്രതിപക്ഷം ശ്രമിച്ചു : ധനമന്ത്രി കെ എൻ. ബാലഗോപാൽ* 

നികുതി നിർദേശങ്ങൾ മാറ്റില്ലെന്ന് ബജറ്റു ചർച്ചയുടെ മറുപടി പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ
അധിക വിഭവ സമാഹരണത്തിൽ മാറ്റമില്ല. സമരം കിടന്ന് നികുതി കുറപ്പിച്ചെന്നു വരുത്താൻ പ്രതിപക്ഷം ശ്രമിച്ചുവെന്നും ധനമന്ത്രി.നികുതി വർദ്ധനവില്ലാതെ സംസ്ഥാനത്തിനു മുന്നോട്ടു പോകാനാകില്ല.
60 ലക്ഷത്തിലധികം കുടുബങ്ങളുടെ സുരക്ഷയ്ക്കും കേരളത്തിന്റെ മുന്നോട്ടുപോക്കിനും നികുതി പരിഷ്കരണങ്ങൾ ആവശ്യമാണ്. 1970ൽ ഏർപ്പെടുത്തിയ നികുതിയാണ് പഞ്ചായത്തുകളിൽ വാങ്ങിക്കുന്നത്. ഇന്ത്യയിലെ തന്നെ കുറഞ്ഞ നികുതിയാണിത്. ബജറ്റിൽ നികുതി വർധിപ്പിച്ചതിന്റെ ഗുണം പഞ്ചായത്തുകൾക്കാണു എന്നും മന്ത്രി പറഞ്ഞു.
ബജറ്റിൽ പ്രഖ്യാപിച്ച നികുതി നിർദേശങ്ങളിൽ മാറ്റമില്ലാത്ത സർക്കാർ നടപടിയിൽ പ്രതിക്ഷേധിച്ച് പ്രതിപക്ഷം ചർച്ച ബഹിഷ്ക്കരിച്ചു.