തൃശൂരിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്.
മോഹനനും ആദർശും വീട്ടിലെ ഹാളിലും ഭാര്യ മിനി ബെഡ് റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത് സാമ്പത്തിക ബാധ്യത ഉള്ളതായി വിവരം ഇല്ല. ആത്മഹത്യയുടെ കാരണവും വ്യക്തമായിട്ടില്ല.