February 24, 2025

യന്ത്രത്തകരാറിനെ തുടർന്ന്  തിരുവനന്തപുരത്ത്  പരിശീലന വിമാനം  ഇടിച്ചിറക്കി

യന്ത്രത്തകരാറിനെ തുടർന്ന്  തിരുവനന്തപുരത്ത്  പരിശീലന വിമാനം  ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

പൈലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടു. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറുവിമാനത്താവളത്തിന്റെ റൺവേയിലാണ് വിമാനം ഇടിച്ചിറക്കിയത്