February 23, 2025

വി മുരളീധരനെ ട്രോളി ടി ജി മോഹൻദാസ് പ്രധാനമന്ത്രിയുടെ എല്ലാ ഫ്രയിമിലും മുരളിയുണ്ടെന്നു ടി ജി

പ്രധാനമന്ത്രിയുടെ പിന്നിൽ പോസ്‌ ചെയ്യാൻ സാമർഥ്യം’ ; മുരളീധരനെ ട്രോളി ടി ജി മോഹൻദാസ്‌

പ്രധാനമന്ത്രി രാജ്യസഭയിൽ പ്രസംഗിക്കാൻ വരുമ്പോഴൊക്കെ നമ്മുടെ വി മുരളീധരൻ യാദൃച്ഛികമെന്നവണ്ണം പുറകിൽ, സൈഡിലായി വീഡിയോയിൽ വരത്തക്കവണ്ണം ഇരിക്കും. കാമറ ഏത്‌ ആങ്കിളിൽവച്ചാലും മുരളി അതിൽവരും. കൊള്ളാം നല്ല സാമർഥ്യം. പക്ഷേ, ഇത്തരം പെരുമാറ്റം ആർക്കും മനസ്സിലാകുന്നില്ല എന്ന്‌ കരുതരുത്‌ കേട്ടോ.’’

ബിജെപിഗ്രൂപ്പുപോരാണ്‌ പോസ്റ്റിനു പിന്നിൽ. സംസ്ഥാന നേതൃയോഗം നടക്കുന്ന ദിവസമാണ്‌ ടി ജി മോഹൻദാസ്‌ പോസ്റ്റിട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്‌.

അതേസമയം, പോസ്റ്റിനു കീഴിൽ ബിജെപി പ്രവർത്തകർ ഗ്രൂപ്പ്‌ തിരിഞ്ഞ്‌ ഏറ്റുമുട്ടലാണ്‌. പേരിനൊപ്പം ജാതിവാൽ ഇല്ലാത്തതാണ്‌ മോഹൻദാസിനെ പ്രകോപിപ്പിച്ചതെന്നാണ്‌ മുരളീധര അനുകൂലികളുടെ വാദം. മോഹൻദാസ്‌ ജി ഇത്തരം പോസ്റ്റുകൾ താങ്കളുടെ വില കുറയ്‌ക്കുന്നു എന്നാണ്‌ സംസ്ഥാന സെക്രട്ടറി കരമന ജയന്റെ പ്രതികരണം. വാലില്ലാത്ത നേതാവായതാണ്‌ ചിലർക്ക്‌ ദഹിക്കാത്തതെന്നാണ്‌ ദക്ഷിണ മേഖലാ സെക്രട്ടറി ബി കൃഷ്‌ണകുമറിന്റെ പ്രതികരണം. കേരളത്തിൽ ബിജെപി വളരാതിരിക്കാൻ കാരണക്കാരൻ മുരളീധരൻ ആണെന്നായിരുന്നു ചിലരുടെ പ്രതികരണം. ബിജെപിയെ കെജെപിയാക്കി, അധികാരത്തിന്റെയും പണത്തിന്റെയും പിന്നാലെ പോകുന്നവൻ തുടങ്ങിയ വിശേഷണങ്ങളും മുരളീധരന്‌ മോഹൻദാസ്‌ അനുകൂലികൾ ചാർത്തി നൽകിയിട്ടുണ്ട്‌.