ടി ജി മോഹൻദാസ് പാർലമെന്റ് കാണാത്തത് കൊണ്ടാണ് ആരോപണമെന്ന് വി മുരളീധരൻ
രാജ്യസഭയിൽ തന്റെ ഇരിപ്പിടത്തെ ട്രോളിയ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പാർലമെന്റ് കാണാത്തത് കൊണ്ടാണ് ടി ജി മോഹൻദാസ് അങ്ങനെ പറഞ്ഞത്. അദ്ദേഹത്തിന് അവിടുത്തെ കാര്യങ്ങള്‍ അറിയാത്തതുകൊണ്ടാണ്. താൻ പ്രധാനമന്ത്രിയുടെ പിന്നിലല്ല അദ്ദേഹത്തിന്റെ സൈഡിലാണ് നിൽക്കാറുളളതെന്നും വി മുരളീധരൻ വിശദമാക്കി.
‘പാര്‍ലമെന്റ് അദ്ദേഹം കാണാത്തത് കൊണ്ടാണ്. പാര്‍ലമെന്റിലെ കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയാത്തത് കൊണ്ടാണ്. പ്രധാനമന്ത്രിയുടെ പിന്നിലല്ല അദ്ദേഹത്തിന്റെ സൈഡിലാണ് ഞാന്‍ നില്‍ക്കാറുള്ളത്. പാര്‍ലമെന്ററി സഹമന്ത്രി എന്ന നിലയില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി വരുമ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ചുമതലയുള്ള ആളാണ് ഞാന്‍. ഞങ്ങള്‍ മൂന്ന് പേരും പ്രധാനമന്ത്രിയെ സ്വീകരിച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിനോട് കൂടെ നില്‍ക്കണം’, മുരളീധരന്‍ പറഞ്ഞു.