രാഷ്ട്രീയ പ്രവേശന ചർച്ചകൾക്കിടെ വീണ്ടും ഫാൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം വിളിച്ച് വിജയ്. വിജയ് മക്കൾ ഇയക്കത്തിന്റെ 234 ജില്ലകളിലേയും ഭാരവാഹികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. ഇന്ന് പനയ്യൂരിലെ ഫാം ഹൗസിൽ വച്ചാണ് യോഗം. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാനാണ് യോഗമെന്നാണ് വിലയിരുത്തൽ
തമിഴ്നാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, രണ്ട് വർഷം സിനിമ മേഖലയിൽ നിന്ന് താരം വിട്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ആഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിന്റെ ഭാഗമായാണ് യോഗമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. ഈ വർഷം പലതവണ ഫാൻസ് അസ്സോസിയേഷനുമായും ഏപ്രിലിൽ ഫാൻസ് ക്ലബ്ബുകളുമായും താരം കൂടിക്കാഴ്ച നടത്തിയിരുന്നു