February 24, 2025

കണ്ണൂരിലെ എട്ടാംക്ലാസുകാരി റിയ പ്രവീണിന്റെ ആത്മഹത്യയിൽ സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരേ ആത്മഹത്യാപ്രേരണാ ക്കുറ്റത്തിന് പോലീസ് കേസെടുത്തു

കണ്ണൂരിലെ എട്ടാംക്ലാസുകാരി റിയ പ്രവീണിന്റെ ആത്മഹത്യയിൽ സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരേ ആത്മഹത്യാപ്രേരണാ ക്കുറ്റത്തിന് പോലീസ് കേസെടുത്തു

പെരളശ്ശേരി എ.കെ.ജി. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി റിയ പ്രവീണിന്റെ മരണത്തിലാണ് ക്ലാസ് അധ്യാപിക സോജ, കായികാധ്യാപകന്‍ രാഗേഷ് എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തത്.

സ്‌കൂളിൽ ഉണ്ടായ ചില സംഭവങ്ങളിൽ മനംനൊന്താണ് പെൺകുട്ടി വീട്ടിലെത്തിയത്. പിന്നാലെ അധ്യാപകർക്കെതിരെ കുറിപ്പെഴുതിവെച്ച ശേഷം ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെയാണ് കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നത്.