February 21, 2025

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ലോകചാമ്പ്യൻമാരായ അര്‍ജന്‍റീനക്ക് ഞെട്ടിക്കുന്ന തോല്‍വി.

 

ക്യാപ്റ്റന്‍ ലിയോണല്‍ മെസി കളിച്ചിട്ടും അര്‍ജന്‍റീന പരാഗ്വേയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റു. ആദ്യ പകുതിയില്‍ 11-ാം മിനിറ്റില്‍ ലൗതാരോ മാര്‍ട്ടിനെസിലൂടെ മുന്നിലെത്തിയ അര്‍ജന്‍റീനയെ 19-ാം മിനിറ്റില്‍ അന്‍റോണിയോ സനാബ്രിയയുടെ ബൈസിക്കിള്‍ കിക്ക് ഗോളിലൂടെ പരാഗ്വോ സമനിലയില്‍ പിടിച്ചു.

 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ 47ാം മിനിറ്റില്‍ ഇന്‍റര്‍ മയാമിയില്‍ മെസിയുടെ സഹതാരമായ ഡിയാഗോ ഗോമസിന്‍റെ പാസില്‍ നിന്ന് ഒമര്‍ അല്‍ഡെറെറ്റെ പരാഗ്വേയുടെ വിജയഗോള്‍ നേടി. അടുത്ത ആഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പെറു ആണ് അര്‍ജന്‍റീനയുടെ അടുത്ത എതിരാളികള്‍. മത്സരത്തില്‍ പരാഗ്വോ ഡിഫന്‍ഡര്‍മാരുടെ കടുത്ത ടാക്കിളുകളില്‍ മെസി പലപ്പോഴും അസ്വസ്ഥനായിരുന്നു. ഇതിനെതിരെ റഫറി കാര്‍ഡ് നല്‍കാത്തതിന് മെസി പലപ്പോഴും തര്‍ക്കിക്കുകയും ചെയ്തു.