February 22, 2025

പോ പ്പുലര്‍ഫ്രണ്ട് നേതാക്കളുടെ ചോദ്യംചെയ്യല്‍ കേരളത്തിലേക്ക് മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

പോപ്പുലർഫ്രണ്ടിനെതിരായ കള്ളപ്പണകേസിൽ ചോദ്യം ചെയ്യലിനായി  ദില്ലിയിൽ ഹാജരാകാനുള്ള  ഇഡി സമൻസിനെതിരെ പാലക്കാട് സ്വദേശി നൽകിയ ഹർജി ഹൈക്കോടതി തള്ളി. അലനെല്ലൂർ സ്വദേശി എൻ ഉസ്മാൻ നൽകിയ ഹർജിയാണ് തള്ളിയത്.

 

ദില്ലിയിൽ പോകാൻ തനിക്ക് ഭാഷ അറിയില്ലെന്നും കേരളത്തിലെ ഇഡി ഓഫീസിൽ ഹാജരായി മൊഴി നൽകാൻ അനുവദിക്കണമെന്നുമായിരുന്നു ഉസ്മാന്‍റെ ആവശ്യം. എന്നാൽ കേരളത്തിൽ ചോദ്യം ചെയ്യൽ മാറ്റുന്നത് അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുമെന്നും നിരോധിത സംഘടനയായ പിഎഫ്ഐയുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതിന് ഉസ്മാനെതിരെ തെളിവുണ്ടെന്നും ഇഡി വ്യക്തമാക്കി.ഭാഷാ പ്രശ്നം പരിഹരിക്കാൻ മലയാളിത്തിൽ മൊഴി രേഖപ്പെടുത്താമെന്ന് ഇഡി ഉറപ്പും നൽകി. ഇതേ തുടന്നാണ് ഹർജി തള്ളിയത്.  രാജ്യ വ്യാപക റെയ്ഡിന് പിന്നാലെയാണ് പിഎഫ്ഐയ്ക്കെതിരെ ഇഡിയുള്ള കള്ളപ്പണം തടയൽ നിയമ പ്രകാരം അന്വേഷണം തുടങ്ങിയത്.